പ്രവാസി ക്ഷേമനിധി; റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് പരിഗണിക്കും

0

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്‍കുന്ന എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കേണ്ടതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.  എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡിന് www.norkaroots.org എന്ന വെബ്‌സൈറ്റ് വഴിയും ക്ഷേമനിധി അംഗത്വത്തിന് www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. 18 മുതല്‍ 70 വരെയാണ് പ്രായപരിധി. അപകടം മൂലമുള്ള മരണത്തിന് നാലു ലക്ഷം രൂപയും സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും കാര്‍ഡ് ഉടമയ്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

You might also like