ശ്രീലങ്കയെ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കും; സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കയിലെ ഭരണപ്രതിസന്ധിയ്‌ക്കിടെ സഹായത്തിനായി സൈന്യത്തെ അയക്കുമെന്ന സൂചനകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ. രാജ്യത്തെ കലാപങ്ങളും മന്ത്രിസഭയുടെ തകർച്ചയും ഭരണകൂടത്തെ അസ്ഥിരപ്പെടുത്തിയ സാഹചര്യത്തിലാണ് ഹൈക്കമ്മീഷൻ ഇന്ത്യയുടെ നയം വ്യക്തമാക്കിയത്. ശ്രീലങ്കയിലുള്ള ഗോപാൽ ബാഗ്ലേയാണ് ഇന്ത്യ ശ്രീലങ്കയിലേയ്‌ക്ക് സൈന്യത്തെ അയയ്‌ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന വിവരം ധരിപ്പിച്ചത്. അടിയന്തിരാവസ്ഥ തുടക്കത്തിൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ച് ജനരോഷം തണുപ്പിക്കാനാണ് രജപക്‌സെ ഭരണകൂടത്തിന്റെ ശ്രമം