കൊറോണയുടെ എക്‌സ്ഇ വകഭേദം ആദ്യമായി ഇന്ത്യയിൽ; ഗുജറാത്തിൽ എക്‌സ്ഇ, എക്‌സ്എം വകഭേദങ്ങൾ സ്ഥിരീകരിച്ചു

0

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ എക്‌സ്ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ കൊറോണ രോഗിയിലാണ് എക്‌സ്ഇ വകഭേദം കണ്ടെത്തിയിരിക്കുന്നത്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എക്‌സ്ഇ വകഭേദത്തിന് പുറമേ എക്‌സ്എം വകഭേദവും ഗുജറാത്തിൽ ഒരു രോഗിക്ക് സ്ഥീരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈബ്രിഡ് വകഭേദങ്ങളിൽ ഒന്നാണ് എക്‌സ്എം.

You might also like