ഭീകരവിരുദ്ധ നീക്കം ശക്തമാക്കി സൈന്യം; ലഷ്‌കർ, ജെയ്‌ഷെ ഭീകരരെ പിടികൂടി; കശ്മീരിലെ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; ഇന്റർനെറ്റ് വിച്ഛേദിച്ച് പോലീസ്

0

ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സിർഹാമ മേഖല, കുൽഗാമിലെ ഡിഎച്ച് പോരയിലുള്ള ചക്കി സമദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ഇതിനിടെ അനന്ത്നാഗിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനും കുൽഗാമിൽ ജെയ്ഷെ ഭീകരനും സൈന്യത്തിന്റെ പിടിയിലായിട്ടുണ്ടെന്ന് കശ്മീർ ഐജി അറിയിച്ചു. അനന്ത്നാഗിലെ സിർഹാമയിൽ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.

You might also like