ഗ്രാമങ്ങൾ വൈബ്രന്റാവാൻ മോദി പദ്ധതി:സമ്പൂർണ്ണ വികസനത്തിനായി അതിർത്തി ഗ്രാമങ്ങളിൽ രാത്രി തങ്ങാൻ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി
ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങളും വിലയിരുത്തുന്നതിന് ഒരു രാത്രിയെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ ഗ്രാമങ്ങളിൽ നിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാമന്ത്രാലയങ്ങളും ഇക്കാര്യം ഉറപ്പുവരുത്തണം.
ഈ മാസം ആദ്യവാരം പ്രധാനമന്ത്രി വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം പ്രഖ്യാപിച്ചശേഷം അതിർത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് എല്ലാ മന്ത്രാലയങ്ങളുടെയും യോജിച്ചതും ഏകോപിതവുമായ പ്രവർത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു