ദുബായിൽ ഇ-സ്‌കൂട്ടറിനും പെർമിറ്റ്; പ്രാദേശിക, രാജ്യാന്തര ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കു പെർമിറ്റ് ആവശ്യമില്ല
അബുദാബി: ദുബായിൽ ഇ-സ്‌കൂട്ടറിനും പെർമിറ്റ് വരുന്നു. ഈ മാസം അവസാനത്തോടെ ദുബായ് ഇ-സ്‌കൂട്ടർ പെർമിറ്റ് നൽകിത്തുടങ്ങുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പ്രാദേശിക, രാജ്യാന്തര ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കു പെർമിറ്റ് ആവശ്യമില്ല. ഉപയോക്താക്കൾക്ക് സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കോഴ്‌സുകളിൽ പങ്കെടുക്കുകയും ഓൺലൈൻ പരീക്ഷയിൽ വിജയിക്കുകയും ചെയ്യുന്നവർക്കാണ് അനുമതി ലഭിക്കുക. ചില പ്രത്യേക പ്രദേശങ്ങളിലെ സുരക്ഷിതമായ റോഡുകളിൽ സ്‌കൂട്ടറുകൾ ഓടിക്കാൻ പെർമിറ്റ് നേടണം. സ്‌കൂട്ടർ യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചും ഓടിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചും ബോധവൽക്കരിക്കാൻ ആർടിഎ ക്യാമ്പെയിൻ ആരംഭിക്കും