സ്വിഫ്റ്റ് ഇംപാക്ട്; സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് കെഎസ്ആർടിസി

0

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ (KSRTC Swift) നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് കെഎസ്ആർടിസി. സ്വകാര്യബസുകളുടെ നിരക്കിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് കെഎസ്ആർടിസിയുടെ അവകാശവാദം. ദീർഘദൂര യാത്രക്കാരിൽ നിന്ന് സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ ബസുകൾ നിരക്കുകുറച്ചതെന്നും കെഎസ്ആർടിസി അവകാശവാദമുന്നയിക്കുന്നു.

കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും കുറിപ്പിൽ വ്യക്തമാക്കി. സ്വിഫ്റ്റ് ബസുകൾ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവർ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനിൽക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുമായി ബന്ധപ്പെട്ട് വിവാദം ഉയരവെയാണ് കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് കുറിപ്പ്.

You might also like