വ്യാപക നിയമലംഘനങ്ങൾ; വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന 23 സ്ഥാപനങ്ങൾ അടപ്പിച്ച് കുവൈത്ത് ഗതാഗതവകുപ്പ്

0

കുവൈത്തിലെ ഗതാഗത വകുപ്പ് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പുമായി ചേർന്ന് അർദിയയിലെ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന 36 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയ 23 ഓഫിസുകൾ ഗതാഗത വകുപ്പ് അടപ്പിക്കുകയും ചെയ്തു. ബ്രിഗേഡിയർ ഖാലിദ് മഹ്മൂദിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. വാഹനത്തിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാതിരിക്കൽ, ഗാർഹികത്തൊഴിലാളികൾക്ക് വാഹനം വാടകയ്ക്ക് നൽകൽ, വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾക്ക് മതിയായ ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതിരിക്കൽ, ഉപഭോക്താക്കളെ കൃത്രിമമായ കരാറുകളിൽ ഒപ്പിടാൻ നിർബന്ധിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടുപിടിക്കാനാണ് മിന്നൽ പരിശോധന നടത്തിയത്.

You might also like