ഡെങ്കിപ്പനി കേസുകൾ കുറയ്ക്കാൻ ശക്തമായ ക്യാമ്പയിനുമായി മസ്ക്കത്ത്

0

മസ്കത്ത് ഗവർണറേറ്റിൽ ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം വർദ്ധിക്കുന്നതിനെതിരെ കാമ്പയിൻ ശക്തിപ്പടുത്തി അധികൃതർ. മസ്കത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് കാമ്പയിൻ ശക്തമാക്കുന്നത്. മസ്‌കത്ത്, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ 76ഓളം ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് (ഡി.ജി.എച്ച്.എസ്) മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തുന്നത്. ഗവർണറേറ്റിലെ വിവിധ ഗ്രാമങ്ങളിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ബ്രോഷറുകൾ വിതരണം ചെയ്തു തുടങ്ങി. കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ ഫീൽഡ് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കഠിനമായ പനിയും തലവേദനയും, സന്ധികളിലും മാംസപേശികളിലും വേദന, മനംപുരട്ടലും ഛർദിയും, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, വിശപ്പ്, രുചിയുമില്ലായ്മ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ

You might also like