മാനേജ്മെന്റോ യൂണിയനോ ആവശ്യപ്പെട്ടാൽ ഇടപെടും; കെഎസ്ഇബിയിലെ പ്രശ്നങ്ങൾ നീണ്ട് പോകില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്നങ്ങൾ നീണ്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കെഎസ്ഇബിയിലെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ച് കഴിഞ്ഞു. പ്രശ്നങ്ങൾ നീണ്ട് പോയാൽ അത് എല്ലാവർക്കും പ്രതിസന്ധി സൃഷ്ടിക്കും. കെഎസ്ഇബിയുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയുടെ വളർച്ച കാണാതിരുന്നു കൂടാ. മാനേജ്മെന്റോ യൂണിയനോ ആവശ്യപ്പെട്ടാൽ പ്രശ്ന പരിഹാരത്തിന് ഇടപെടും. തിങ്കളാഴ്ച്ച ഔദ്യോഗിക ചർച്ചയില്ല, കൂടിക്കാഴ്ച നടത്തും. ബോർഡ് തലത്തിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു