രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്‌; മുന്നറിയിപ്പുനൽകി എൻജിനീയർമാർ

0

ദില്ലി: രാജ്യത്ത് താപവൈദ്യുത നിലയങ്ങളിൽ തുടർന്നുവരുന്ന കൽക്കരി ക്ഷാമം, വരാനിരിക്കുന്ന വൻ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഓൾ ഇന്ത്യ പവർ എഞ്ചിനീയർസ് ഫെഡറേഷൻ. സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം വർദ്ധിച്ചതോടെ പല താപവൈദ്യുത നിലയങ്ങളും കൽക്കരി ക്ഷാമം നേരിടുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

കൽക്കരി ഇല്ലാതായതോടെ വൈദ്യുതി ഉൽപാദനം കുറഞ്ഞു. ഇതോടെ ആവശ്യത്തിന് വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയിലാണ് പല സംസ്ഥാനങ്ങളും ഉള്ളതെന്നും ഫെഡറേഷൻ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ രാജ്യം വലിയ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഫെഡറേഷൻ വക്താവ് എകെ ഗുപ്ത പറഞ്ഞു.

രാജ്യത്ത് 54 താപവൈദ്യുത നിലയങ്ങളിൽ 28 എണ്ണത്തിലും കൽക്കരി ക്ഷാമം അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. വടക്കൻ മേഖലയിൽ രാജസ്ഥാനും ഉത്തർപ്രദേശും ആണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ ഉള്ള സംസ്ഥാനങ്ങൾ. പഞ്ചാബിലെ രാജ്പുര താപ വൈദ്യുത നിലയത്തിലെ അസംസ്കൃത കൽക്കരി സ്റ്റോക്ക് 17 ദിവസത്തേക്ക് മാത്രമേയുള്ളൂ. ഇവിടെത്തന്നെ താൽവണ്ടി സബോ താപവൈദ്യുത നിലയത്തിൽ നാല് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് സ്റ്റോക്ക് ഉള്ളത്. പഞ്ചാബിലെ ജി വി കെ തെർമൽ പ്ലാന്റ് ആവശ്യത്തിന് കൽക്കരി ഇല്ലാതെ പ്രവർത്തനം നിർത്തി

You might also like