കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രധാനമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്
രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൊവിഡ് സാഹചര്യം സംബന്ധിച്ച അവതരണം നടത്തും. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്തി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. അടുത്ത തരംഗം ശക്തിപ്രാപിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.