വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; കൂടിയത് 103 രൂപ, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള (commercial use) പാചകവാതക വില (cooking gas cylinder)വീണ്ടും കൂട്ടി(price hike). ഒറ്റയടിക്ക് 103 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില 2359 രൂപയായി. ഈ വർഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്.അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
ശ്രീലങ്കയിലും ഇന്ത്യയിലും എൽപിജി വില ഒപ്പത്തിനൊപ്പം: കാരണം ഇത്
കൊളംബോ: എൽപിജി സിലിണ്ടറിന്റെ വില (LPG cylinder price) കുതിച്ചുയർന്നത് ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്. പാചകവാതകത്തിന്റെ വില 949.50 രൂപയായാണ് വർധിപ്പിച്ചത്. 50 രൂപയായിരുന്നു അവസാനത്തെ വർധന. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും വില ആയിരത്തിന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. പാറ്റ്ന, ഗ്വാളിയോർ, മൊറേന തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിൽ വില ആയിരം കടന്നു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിലും പാചക വാതകത്തിന്റെ വില ഉയർന്നിരിക്കുകയാണ്.
17.5 ശതമാനമാണ് ലങ്കയിലെ വിലക്കയറ്റ തോത്. 1100 മുതൽ 1200 വരെയാണ് ലങ്കയിൽ പലയിടത്തും പാചക വാതകത്തിന്റെ വില. ഇന്ത്യയിലാകട്ടെ വിലക്കയറ്റ തോത് 6.07 ശതമാനം മാത്രമാണ്. എന്നിട്ടും വില ഇന്ത്യയിൽ കുതിച്ചുയരാൻ രണ്ട് കാരണങ്ങളുണ്ട്. ഇതിനൊരു പ്രധാന കാരണം റഷ്യ – യുക്രൈൻ യുദ്ധമാണ്. ലോകത്തെ വാതക വിതരണത്തിന്റെ 24 ശതമാനവും റഷ്യയാണ്. ചരക്കുഗതാഗതം തടസപ്പെട്ടതും റഷ്യക്ക് മേലെ മറ്റ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതും വില വർധിപ്പിച്ചു.