രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം സർവകാല ഉയരത്തിലെത്തിയെന്ന് കേന്ദ്രസർക്കാർ

0

ദില്ലി: രാജ്യത്ത് നേരിട്ടുള്ള വാർഷിക വിദേശ നിക്ഷേപം ഇക്കഴിഞ്ഞ (2021 – 22) സാമ്പത്തിക വർഷം സർവകാല ഉയരത്തിലെത്തിയെന്ന് കേന്ദ്രം. 83.57 ശതകോടി യുഎസ് ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് 2021 – 22 സാമ്പത്തിക വർഷത്തില്‍ രാജ്യത്തേക്കെത്തിയതെന്നാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്ക്.  2014-2015ൽ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 45.15 ശതകോടി യുഎസ് ഡോളറായിരുന്നു. യുക്രൈനിലെ സൈനിക നടപടിക്കിടയിലും കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധി മറികടന്നും വിദേശ നിക്ഷേപം വൻ ഉയരത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് കേന്ദ്രസർക്കാർ. 2020 – 21 സാമ്പത്തിക വർഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തേക്കാൾ 1.60 ശതകോടി യുഎസ് ഡോളർ കൂടുതലാണിത്. 4.3 ശതകോടി യുഎസ് ഡോളർ മാത്രമുണ്ടായിരുന്ന 2003 – 04 സാമ്പത്തിക വർഷത്തേക്കാൾ ഇന്ത്യയുടെ വിദേശ നിക്ഷേപം 20 മടങ്ങ് വർദ്ധിച്ചു. 

You might also like