ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വിറ്റു; ഫാക്ടറി ഉടമയ്ക്ക് ജയില്‍ശിക്ഷ

0

കെയ്‌റോ: ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തിയ ഫാക്ടറി ഉടമയക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷ. ഈജിപ്തിലാണ് സംഭവം. തട്ടിപ്പ് നടത്തിയതിനാണ് ഈജിപ്ഷ്യന്‍ കോടതി ഫാക്ടറി ഉടമയ്ക്ക് ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.  കെയ്‌റോയിലെ അല്‍ സേയ്‌ടോണിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാക്ടറി ഉടമ  30,000 ഈജിപ്ഷ്യന്‍ പൗണ്ടും പിഴയായി നല്‍കണമെന്ന് കോടതി വിധിയില്‍ പറയുന്നു. ഒരു സ്ഥലത്തെ ഫാക്ടറിയില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റില്‍ ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തുന്നതായി നിരവധി വ്യാപാരികളും പൊതുജനങ്ങളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉപ്പും പഞ്ചസാരയും കലര്‍ത്തിയ പാക്കറ്റ് പിടിച്ചെടുത്തു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ ഓര്‍ഡര്‍ അനുസരിച്ച് ഫാക്ടറിയില്‍ പരിശോധന നടത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

You might also like