ഹിന്ദുസ്ഥാൻ സിങ്കിലെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി
ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിലെ ഓഹരികളും വിറ്റഴിക്കാൻ തീരുമാനം. കേന്ദ്രസർക്കാരിന് കമ്പനിയിലുള്ള മുഴുവൻ ഓഹരികളും സ്വകാര്യവത്കരിക്കും. ഇതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് അനുവാദം നൽകി.കമ്പനിയിൽ നിലവിൽ ബഹുഭൂരിപക്ഷം ഓഹരികളും സ്വകാര്യ കമ്പനിയായ വേദാന്ത ലിമിറ്റഡിനാണ്. 64.92 ശതമാനം ഓഹരികളാണ് കമ്പനിയിൽ വേദാന്ത ലിമിറ്റഡിന് ഉള്ളത്. സർക്കാരിന് കമ്പനിയിൽ 29.5 ശതമാനം ഓഹരികളാണ് ഉള്ളത്.