100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതിക വിദ്യ; വിപ്ലവകരമായ കണ്ടുപിടുത്തം

0

ഒട്ടാവ: കാനഡയിലെ ടെസ്‌ലയുടെ വിപുലമായ ബാറ്ററി റിസർച്ച് ഗ്രൂപ്പ് (Tesla Researchers) ഡൽഹൗസി സർവകലാശാലയുമായി (Dalhousie University ) സഹകരിച്ച് 100 വർഷത്തേക്ക് നിലനില്‍ക്കുന്ന നോവൽ നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള (Battery Tech) ഒരു പ്രബന്ധം തയ്യാറാക്കി. നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിംഗും ഊർജ്ജ സാന്ദ്രതയും നല്‍കുന്ന രീതിയിലാണ് ഈ ബാറ്ററികള്‍ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.

ഇലക്‌ട്രെക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, നിലവിൽ കാനഡയിലെ ഹാലിഫാക്‌സിലെ ഡൽഹൗസി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളായ ജെഫ് ഡാന്‍ (Jeff Dahn) ഈ ബാറ്ററി സാങ്കേതിക വിദ്യയുടെ പഠനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലിഥിയം-അയൺ ബാറ്ററികളിൽ ഇന്ന് കാണുന്ന സാങ്കേതിക വികാസങ്ങളില്‍ എല്ലാം നിര്‍ണ്ണായക പങ്കാളിത്തം ഉള്ള ഗവേഷകമനാണ് ജെഫ് ഡാന്‍ എന്നത് പുതിയ പഠനത്തെ ശ്രദ്ധേയമാക്കുന്നുണ്ട്

You might also like