ഒമാനിലേക്ക് മരുന്നു കൊണ്ടുപോകുന്നവർ ഇനിമുതൽ രേഖകൾ ഹാജരാക്കണം

0

ഒമാനിലേക്ക് മരുന്നുകൊണ്ടുവരുന്നവർ ഇതുമായി ബന്ധപ്പെട്ട കുറിപ്പടികൾ കൈവശം വെക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ അറിയിച്ചു. വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് റോയൽ ഒമാൻ പൊലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്. പരിശോധന ശക്തമാക്കിയതോടെ മരുന്നിന്‍റെ കുറിപ്പടിയില്ലാതെ യാത്ര ചെയ്യുന്നവർക്ക് കാല താമസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് യാത്ര സുഗമമാക്കാൻ മരുന്നുകളുടെ രേഖകൾകൂടി ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച സർക്കുലർ മുഴുവൻ വിമാന കമ്പനികൾക്കും കൈമാറി.

You might also like