ജിഎസ്ടി വരുമാനത്തിൽ വീണ്ടും കുതിപ്പ്: മെയ് മാസത്തിലെ വരുമാനം 1.40 ലക്ഷം കോടി രൂപ
ദില്ലി: മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തിൽ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാൾ 44 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തിൽ 97821 കോടി രൂപയായിരുന്നു വരുമാനം.
ഇത്തവണത്തെ വരുമാനത്തിൽ 25036 കോടി രൂപ സിജിഎസ്‌ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 കോടി രൂപ. 37469 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ കിട്ടിയതാണ്. സെസ് ഇനത്തിൽ 10502 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 931 കോടി രൂപ ഇറരക്കുമതിയിലൂടെ കിട്ടിയതാണ്. സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ ലഭിക്കും.