യു.എ.ഇയും ഇസ്രായേലും വ്യാപാര കരാർ ഒപ്പുവെച്ചു

0

വ്യാപാരബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ.-ഇസ്രയേൽ തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സാമ്പത്തികമന്ത്രി അബ്ദുല്ല ബിൻ തൗഖ്, ഇസ്രയേൽ സാമ്പത്തിക വ്യവസായ മന്ത്രി മേജർ ജനറൽ ഓർന ബാർബിവെ എന്നിവർ കരാറിൽ ഒപ്പുവെച്ചു.ഇരുരാജ്യങ്ങൾക്കും മികച്ച സാമ്പത്തികനേട്ടങ്ങളാണ് കരാർ വാഗ്ദാനംചെയ്യുന്നത്. കൂടാതെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. വ്യാപാരമേഖലയിൽ മികച്ചനേട്ടം കൈവരിക്കാനാവും. ഈ വർഷം യു.എ.ഇ. ഒപ്പിടുന്ന രണ്ടാമത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണിത്.

You might also like