ഭീകരാക്രമണം വർധിക്കുന്നു: കശ്മീരിൽ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ
ജമ്മു കശ്‌മീരിലെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചു. ഭീകരാക്രമണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. വെള്ളിയാഴ്ചയാണ് യോഗം നടത്താൻ തീരുമാനമായിരിക്കുന്നത്. ഇതിനിടെ ഷോപിയാനിൽ ഇന്ന് വീണ്ടും ആക്രമണം ഉണ്ടായി. ണ് പ്രദേശവാസിക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരുക്കേറ്റ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.