കപ്പലിൽ നാവികന് ഹൃദയാഘാതം; രക്ഷകരായി ദുബായ് പൊലീസ്

0

ചരക്ക് കപ്പലിൽവച്ച് ഹൃദയാഘാതം സംഭവിച്ച പോളണ്ട് സ്വദേശിയായ നാവികനെ ദുബായ് പൊലീസിന്റെ എയർ വിങ് വിഭാഗം രക്ഷപ്പെടുത്തി. ദുബായ് തീരത്തുനിന്ന് 28 മൈൽ അകലെയുള്ള കപ്പലിലേക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കപ്പലിൽ ഒരാൾക്ക് ഹൃദയാഘാതം സംഭവിച്ചെന്നും അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു ഇടപെടൽ. തുടർന്ന് ജെബൽ അലിഓപ്പറേഷൻസ് സെന്ററിലെ നിരീക്ഷണ ടവറിന്റെ സഹായത്തോടെയാണ് ചരക്ക് കപ്പലിന്റെ സ്ഥാനം കണ്ടെത്തുന്നത്.

You might also like