റഷ്യന്‍ ആണവായുധ സേനയുടെ സൈനികാഭ്യാസം; യുക്രൈന് റോക്കറ്റുകള്‍ നല്‍കാന്‍ അമേരിക്ക

0

റഷ്യയുടെ യുക്രൈൻ അധിനിവേശം എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ സൈനിക തയാറെടുപ്പുകളുമായി റഷ്യ. ഇവാനോവോ പ്രവിശ്യയിൽ റഷ്യൻ ആണവായുധ സേന അഭ്യാസപ്രകടനങ്ങള്‍ നടത്തിയതായാണ് റിപ്പോർട്ട്. ആയിരത്തിലധികം റഷ്യൻ സൈനികരും ബാലിസ്റ്റിക് മിസൈല്‍വാഹക വിമാനങ്ങളും അടക്കം നൂറോളം വാഹനങ്ങള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇതിനിടെ യുക്രൈന്റെ സഹായത്തിനായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും നൂതനമായ റോക്കറ്റ് സംവിധാനം യുക്രൈന് നൽകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സമ്മതിച്ചതായാണ് വിവരം. 80 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ തകർക്കാൻ സാധിക്കുന്ന തരത്തിലുള്ള മിസൈലായിരിക്കും അമേരിക്ക യുക്രൈന് കൈമാറുക.

You might also like