യുക്രൈനിൽ വാഹനത്തിന് തീപിടിച്ച് റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകർക്ക് പരുക്ക്; ഡ്രെെവർ കൊല്ലപ്പെട്ടു

0

കിഴക്കൻ യുക്രൈയ്നിയൻ നഗരമായ സീവിയേറോഡൊനെറ്റ്‌സ്കിലേക്കുള്ള യാത്രാ മധ്യേ വാഹനത്തിന് തീപിടിച്ച് രണ്ട് റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകർക്ക് പരുക്ക്. വാഹനമോടിച്ചിരുന്ന ആൾ കൊല്ലപ്പെട്ടു. ഫോട്ടോഗ്രാഫർ അലക്‌സാണ്ടർ എർമോചെങ്കോവിനും ക്യാമറാമാൻ പവൽ ക്ലിമോവിനുമാണ് പരുക്കേറ്റത്.റഷ്യൻ വിഘടന വാദികൾ നിയോഗിച്ച വാഹനത്തിലാണ് ഇവർ യാത്ര ചെയ്തത്. അതിനാൽ തന്നെ വാഹനം ഓടിച്ചിരുന്ന ആളുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

You might also like