തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ അവസ്ഥ; ദിനംപ്രതി ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് കശ്‌മീരി പണ്ഡിറ്റ്

0

തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ അവസ്ഥ. ദിനംപ്രതി ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് കശ്‌മീരി പണ്ഡിറ്റ് ആകാശ്‌ കൗൾ. ദിനംപ്രതി നില വഷളാകുന്നു‌. താഴ്‌വരയിൽ ഏറ്റവും സുരക്ഷിതമെന്നു കരുതിയ ശ്രീനഗറിൽപ്പോലും ആക്രമണങ്ങളുണ്ടാകുന്നു. നാലുദിവസത്തിനകം പ്രദേശവാസികളല്ലാത്ത മൂന്നുപേരെ ഭീകരർ തിരഞ്ഞുപിടിച്ച്‌ വധിച്ചതോടെ കശ്‌മീരിലെങ്ങും ഭീതി പടർന്നിരിക്കുകയാണ്. സർക്കാർ ഞങ്ങളെ ഉടൻ തിരിച്ചയക്കണം. തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ അവസ്ഥ. ദിനംപ്രതി നില വഷളാകുന്നു‌. താഴ്‌വരയിൽ ഏറ്റവും സുരക്ഷിതമെന്നു കരുതിയ ശ്രീനഗറിൽപ്പോലും ആക്രമണങ്ങളുണ്ടാകുന്നു’ എന്ന് ആകാശ്‌ കൗൾ പറയുന്നു. തിരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങൾ തടയാൻ സർക്കാരിനായില്ലെങ്കിൽ തൊണ്ണൂറുകളിലെ പോലെ ഇവിടെ പിടിച്ചുനിന്നവർ പോലും നാടുവിടേണ്ടിവരുമെന്ന്‌ പ്രദേശവാസികൾ പറയുന്നു. ഈ വർഷം കശ്‌മീരിൽ ഇതുവരെ 18 പേരെയാണ്‌ ഭീകരർ തിരഞ്ഞുപിടിച്ച്‌ വധിച്ചത്‌.

You might also like