ലൈഫ് ഭവന പദ്ധതി രണ്ടാം ഘട്ടം കരട് പട്ടിക തയ്യാർ, രണ്ടുതവണ പരാതിയിലൂടെ തിരുത്തലിന് അവസരം

0

തിരുവനന്തപുരം: ലൈഫ് ഭവന (LIFE Mission ) പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പട്ടിക അ‍‍ർദ്ധരാത്രിയോടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ www.life2020.kerala.gov.in ൽ ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ പരാതിയുള്ളവർക്ക് രണ്ട് ഘട്ടമായി അപ്പീൽ നൽകാൻ അവസരമുണ്ട്. ജൂൺ 17ന് അകം ആദ്യഘട്ട അപ്പീൽ നൽകണം.

ഗ്രാമ പഞ്ചായത്തുകളിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ, നഗരരസഭാ സെക്രട്ടറിക്കുമാണ് അപ്പീൽ നൽകേണ്ടത്. ഒന്നാം ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിൽ പരാതിയുള്ളവർക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. രണ്ടാം ഘട്ട അപ്പീലിന് ശേഷമുള്ള പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണസമിതികളുടേയും അംഗീകാരം നേടിയ ശേഷം ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

You might also like