അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന് നവ നേതൃത്വം
അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന് പുതിയ നേതൃത്വം. സൂപ്രണ്ടായി റവ. പോൾ തങ്കയ്യ (ബെംഗളുരു), ജനറൽ സെക്രട്ടറിയായി റവ.ഡോ. പാപ്പി മത്തായി (ലക്നൗ ), ട്രഷറർ റവ. സംഗ കെയ്വോം(ആസാം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈ എൻ എൽ എ ജി യിൽ നടന്ന എ ജി അഖിലേന്ത്യാ ത്രിവത്സര ജനറൽ കൗൺസിൽ യോഗത്തിലാണ് അഖിലേന്ത്യാ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാസ്റ്റർ ഡി.മോഹന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. വേൾഡ് അസംബ്ലിസ് ഓഫ് ഗോഡ് ഫെല്ലോഷിപ്പിന്റെ വൈസ് ചെയർമാനായ പാസ്റ്റർ ഡി മോഹൻ കഴിഞ്ഞ 18 വർഷത്തോളം അഖിലേന്ത്യാ എ ജി സൂപ്രണ്ടായിരുന്നു.
സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ട റവ. പോൾ തങ്കയ്യ 1982ൽ ബെംഗളുരുവിലെ ഇന്ദിരാനഗറിൽ ആരംഭിച്ച ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനം സീനിയർ പാസ്റ്ററുമാണ്. ഉണർവ് പ്രാസംഗികനും ടെലിവിഷൻ പ്രഭാഷകനുമായ പാസ്റ്റർ പോൾ തങ്കയ്യ സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് കർണാടക – ഗോവ സൂപ്രണ്ടന്റുമാണ്. സെക്രട്ടറിയായി തെരഞ്ഞെടുത്ത റവ.ഡോ. പാപ്പി മത്തായി യുപി ലഖ്നോവിലെ ലൈഫ് സപ്രിങ് എ ജി സഭയുടെ സീനിയർ പാസ്റ്ററും പ്രഭാഷകനുമാണ്.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട റവ.സംഗ കെയ്വോം ആസാം എ ജി സഭയുടെ സീനിയർ ശുശ്രൂഷകനാണ്.