ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ നാളെ ആരംഭിക്കും.
കുമ്പനാട്: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ നാളെ ജനു.12 ന് ആരംഭിക്കും. വൈകിട്ട് 5.30 ന് വൈകിട്ട് ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി. വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അധ്യക്ഷത വഹിക്കും . 101 മത് കൺവൻഷൻ പാട്ടു പുസ്തകം വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് പ്രകാശനം ചെയ്യും.പാസ്റ്റർ വി.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.
സുവിശേഷ യോഗം , ബൈബിൾ ക്ലാസ് , മിഷൻ ചലഞ്ച്, വിദ്യാർത്ഥി യുവജന സമ്മേളനം , വിമൻസ് ഫെലോഷിപ്പ് സമ്മേളനം , യംങ് പ്രൊഷണൽ മീറ്റ് എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തു നിന്നുമുള്ള ശുശ്രൂഷകൻമാരും കൺവൻഷനിൽ പങ്കെടുക്കും .
പാസ്റ്റർമാരായ വത്സൺ എബ്രഹാം, ഫിലിപ്പ് പി തോമസ്, ബേബി വര്ഗീസ്, തോമസ് ജോർജ്,രാജു ആനിക്കാട്, ജോൺ കെ മാത്യു, കെ ജെ തോമസ് , സണ്ണി ഫിലിപ്പ്, ഷാജി ഡാനിയേൽ, സാബു വര്ഗീസ്, കെ സി തോമസ്, ഷിബു തോമസ്, വിത്സൻ വർക്കി, വിത്സൻ ജോസഫ്, രാജു മേത്ര, ജെയിംസ് ജോർജ്, സണ്ണി കുര്യൻ, എം സ് സാമൂവൽ, ബാബു ചെറിയാൻ തുടങ്ങിയവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.
‘എബനേസർ- യഹോവ യിരേ’ എന്നതാണ് ഈ വർഷത്തെ കൺവൻഷൻറെ ചിന്താവിഷയം . പ്രശസ്‌ത ഗായകരോടൊപ്പം കൺവൻഷൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും .
ജനറൽ കൗൺസിൽ ഭാരവാഹികളായ പ്രസിഡൻറ് പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ് പി.തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത്, ട്രഷറർ ബ്രദർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പൂർത്തി ആയതായി ഭാരവാഹികൾ അറിയിച്ചു