തിരുവനന്തപുരത്ത് പെന്തക്കോസ്ത് സഭക്കെതിരെ സുവിശേഷ വിരോധികളുടെ ആക്രമണം
തിരുവനന്തപുരം : കാഞ്ഞിരംകുളം നെല്ലിക്കായ്ക്കുഴിയിൽ പെന്തകോസ്ത് ആരാധനാലയമായ ഇന്റർനാഷണൽ സീയോൻ അസംബ്ളി ചർച്ചിന് നേരെയാണ് ജൂൺ 20 തിങ്കളാഴ്ച്ച രാത്രി നാല് പേരടങ്ങുന്ന സുവിശേഷ വിരോധികളുടെ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. അക്രമികൾ ഗേറ്റിന്റെ പൂട്ട് തകർത്ത് അതിക്രമിച്ച് അകത്ത് കയറി പ്രധാന വാതിലിൽ ആഞ്ഞ് ചവിട്ടുകയും ജനാലുകളിൽ അടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നും പാസ്റ്ററെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു ദേവരാജ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
നാല് പേരുടെ പേരിലാണ് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ചർച്ചിന് നേരെ ഉണ്ടായ സുവിശേഷ വിരോധികളുടെ സംഘത്തിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് പെന്തെക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ (പി സി ഐ) നേതൃതത്തിൽ ജൂൺ 26 ഞാറാഴ്ച്ച വൈകിട്ട് 4 മണിക്ക് പദയാത്രയും പ്രതിഷേധ കൂട്ടായ്മയും നടത്തുമെന്ന് ഇന്റർനാഷണൽ സീയോൻ അസംബ്ളി ചർച്ച് ആക്റ്റിംഗ് പ്രസിഡന്റ് ബ്രദർ സതീഷ് നെൽസൺ അറിയിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ കെ എ തോമസ്, പാസ്റ്റർ ജേക്കബ് കുര്യൻ എന്നിവർ പദയാത്രക്കും പ്രതിഷേധ കൂട്ടായ്മക്കും നേത്ര്വതം നൽകും.