സുപ്രീം കോടതി വിധിക്കെതിരെ ഡാളസ്സിൽ രണ്ടാം ദിനവും വൻ പ്രതിഷേധം

0

ഡാളസ്സ് : അരനൂറ്റാണ്ടായി അമേരിക്കൻ ജനതയ്ക്ക് ഭരണഘടന നൽകിയിരുന്ന ഗർഭഛിദ്ര അവകാശം സുപ്രീം കോടതി എടുത്തുമാറ്റിയതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടന്നുവരുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഡാളസ്സിലും രണ്ടാം ദിനം ആറു കണക്കിന് ഗർഭഛിദ്രാനുകൂലികൾ പങ്കെടുത്ത വൻ പ്രകടനം സംഘടിപിച്ചു

ശനിയാഴ്ച രാവിലെ ഡാളസ്സ് ഡൗൺ വെയ്ൽ സ്ട്രീറ്റ് ഗാർഡനിൽ നാനൂറോളം പേർ ഒത്തു ചേർന്ന് പൊരിവെയില് പോലും അവഗണിച്ച് പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചു

ടെക്സസ് സംസ്ഥാനത്ത് സുപ്രീം കോടതിവിധി വരും മുമ്പുതന്നെ ഗർഭഛിദ്രം പൂർണ്ണമായും നിരോധിച്ചിരുന്നു. അതോടൊപ്പം ഗർഭഛിദ്ര ക്ളിനിക്കുകൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ജൂൺ ആദ്യവാരം ടെക്സസ് ഗവർണർ ഒപ്പുവച്ച ഗർഭനിരോധന നിയമത്തിൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയോ ഗർഭഛിദ്രം നടത്തുകയോ ചെയ്യുന്നവർക്ക് 100,000 ഡോളർ വരെ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു.

You might also like