കാഞ്ഞിരംകുളം ജംഗഷനിൽ ക്രൈസ്തവർ തെരുവിൽ ഇറങ്ങി പ്രതിക്ഷേധിച്ചു

0

തിരുവനന്തപുരം: ഇൻറർനാഷണൽ സീയോൻ അസംബ്ലി നെല്ലിക്കാക്കുഴി ചർച്ചിനും സഭാ പാസ്റ്റർ ഷിബു ദേവരാജിനുമെതിരായി നേരിട്ട അതിക്രമത്തിനും ഭീഷണിക്കും വ്യാജ പരാതികൾക്കുമെതിരെ ഇന്നലെ വൈകുന്നേരം നാല് മണിയോടെ കാഞ്ഞിരംകുളം ജംഗഷനിൽ വൻ പ്രതിക്ഷേധ പ്രകടനം നടന്നു.

വൈകുന്നേരം മൂന്നരയോടെ നെല്ലിക്കാക്കുഴി ഇൻറർനാഷണൽ സീയോൻ അസംബ്ലി ചർച്ച് കാമ്പൗണ്ടിൽ നിന്നാരംഭിച്ച മൗന കാൽനട പ്രതിക്ഷേധ റാലിയിൽ ക്രൈസ്തവ നേതാക്കന്മാരും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി പങ്കെടുത്തു. പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. തുടർന്നു നടന്ന പ്രതിഷേധ സമ്മേളനത്തിൽ പാസ്റ്റർ കെ.എ തോമസ് നേതൃത്വം നൽകുകയും ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ യേശുദാസ് പ്രാർത്ഥിക്കുകയും പാസ്റ്റർ സുനിൽ റാഫാ സ്വാഗതമറിയിക്കുകയും ചെയ്തു. പാസ്റ്റർ ജേക്കബ് കുര്യൻ ഉദ്ഘാടന സന്ദേശം നൽകിയതിനെ തുടർന്ന് പാസ്റ്റർ സതീഷ് നെൽസൻ വിഷയാവതരണം നടത്തുകയും പാസ്റ്റർ ജയിസ് പാണ്ടനാട് മുഖ്യ സന്ദേശം നൽകുകയും ചെയ്തു

You might also like