ദി പെന്തെക്കോസ്റ്റൽ മിഷൻ സഭാംഗമായ പ്ലസ് വൺ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരണമടഞ്ഞു

0

കോട്ടയം : ദി പെന്തെക്കോസ്റ്റൽ മിഷൻ (റ്റി പി എം) കോട്ടയം സെന്റർ സഭാംഗം കൊല്ലാട് വടവറയിൽ ബ്രദർ ആലിച്ചന്റെ മകൾ പ്ലസ് വൺ വിദ്യാർത്ഥിനി അനുമോളാണ് (16 വയസ്സ്) വാഹനാപകടത്തിൽ മരണമടഞ്ഞത്.

ജൂൺ 27 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കോട്ടയം ബേക്കർ മെമ്മോറിയാൽ സ്കൂളിലേക്ക് തന്റെ സഹോദരൻ അഡ്വിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ കളത്തിൽകടവ് പാലത്തിന് സമീപം ഇവർ സഞ്ചരിച്ച സ്കൂട്ടർ ഒരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് അത് വഴി വന്ന ഒരു ബുള്ളറ്റിൽ തട്ടിയാണ് അപകടമുണ്ടായത്.

ഉടൻ തന്നെ നാട്ടുകാർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്ന അനുമോൾ ജൂൺ 28 ചൊവ്വാഴ്ച്ച രാവിലെയാണ് മരണമടഞ്ഞത്. തലയ്ക്കും കാലുകൾക്കും പരിക്കേറ്റ അനുമോളുടെ സഹോദരൻ അഡ്വിൻ കാരിത്താസ് ഹോസ്പിറ്റിലിൽ ചികിത്സയിലാണ്. ബാങ്ക് പ്രവേശന പരീക്ഷക്ക്‌ പരിശീലനം നേടുകയാണ് അഡ്വിൻ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുകയും പ്രിയ അഡ്വിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുവാനും അപേക്ഷിക്കുന്നു.

You might also like