ബ്രദർ ജോസിന്റെ സൗഖ്യത്തിനായി ദൈവജനം പ്രാർത്ഥിക്കുക
കുവൈറ്റ് : ഫാഹഹീൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവും തിരുവന്തപുരം സ്വദേശിയുമായ ബ്രദർ ജോസ് ജൂൺ 30 വ്യാഴാഴ്ച്ച രാവിലെ ജോലിക്ക് പോകുവാൻ തുടങ്ങുമ്പോൾ രക്തസമ്മർദ്ദം കൂടി തലച്ചോറിലെ രക്‌തധമനി പൊട്ടി തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സ്ട്രോക്ക് ഉണ്ടാകുകയും തുടർന്ന് അദാൻ ഹോസ്പിറ്റിലിൽ ഗുരുതരാവസ്ഥയിൽ അഡ്മിറ്റാക്കുകയും ചെയ്തു. ബ്രദർ ജോസിന്റെ കുടുംബം നാട്ടിലാണ്.
ജൂലൈ 3 ഞാറാഴ്ച്ച അദാൻ ഹോസ്പിറ്റിലിൽ വച്ച് തലച്ചോറിലെ ക്ലോട്ട് മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തി ഇപ്പോൾ ഐ സി യു വിൽ ആയിരിക്കുന്നു. .പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.