ഇവാ. സാജു ജോൺ മാത്യുവിനായി പ്രാർത്ഥിക്കുക
കോട്ടയം : സുപ്രസിദ്ധ സുവിശേഷ കൺവെൻഷൻ പ്രഭാഷകനും ഗ്രന്ഥ രചയിതാവുമായ പ്രിയ കർത്തൃദാസൻ ഇവാൻജെലിസ്റ്റ് സാജു ജോൺ മാത്യുവിനെ ഹൃദയാഘാതത്തെ തുടർന്ന് ഇപ്പോൾ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
രാവിലെ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടിരുന്നുവെങ്കിലും അത് അത്ര കാര്യമാക്കാതെ ഉദര സംബന്ധമായ അസ്വസ്ഥകൾ ആയിരിക്കും എന്നാണ് അപ്പോൾ കരുതിയിരുന്നത്. എന്നാൽ പിന്നീട് ആദ്യം തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലും അവിടെ നിന്നും പിന്നീട് കോട്ടയം കാരിത്താസ് ഹോസ്പിറ്റിലിലേക്കും കൊണ്ട് പോയി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ നടത്തിയ രക്ത പരിശോധനയിൽ നേരത്തെ തന്നെ ഡയബറ്റിസ് ഉണ്ടായിരുന്നത് കൊണ്ട് നെഞ്ച് വേദന അനുഭവപ്പെടാത്ത നിശബ്ദ ഹൃദയാഘാതം ആയിരുന്നുവെന്ന് സ്ഥിതീകരിച്ചു. തുടർന്ന് നടത്തിയ ആഞ്ചിയോഗ്രാമിൽ ഹൃദയത്തിന്റെ രക്തധമനികളിൽ മൂന്ന് മേജർ ബ്ലോക്കുകൾ സ്ഥിതീകരിച്ചിട്ടുണ്ട്. ആദ്യത്തെ രക്തധമനിയിൽ 100 ശതമാനവും, രണ്ടാമത്തെ രക്തധമനിയിൽ 90 ശതമാനവും, മൂന്നാമത്തെ രക്തധമനിയിൽ 70-80 ശതമാനവും ബ്ലോക്കുകളുണ്ട്. ഇപ്പോൾ കർത്തൃദാസനെ നോക്കുന്ന ഡോക്ടർ ദീപക് ഒരു ബൈപാസ് സർജറിയാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കീഹോൾ സർജറിയുടെ സാധ്യതകളും ആരായുന്നുണ്ട്.
പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.