പാസ്റ്റർ സജു ചാത്തന്നൂരിന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക

0

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രാസംഗികൻ കർത്തൃദാസൻ പാസ്റ്റർ സജു ചത്താനൂർ ഇക്കഴിഞ്ഞ ദിവസം ഒരു കൺവെൻഷനിൽ ശക്തമായി ദൈവവചനത്തിൽ നിന്നും പ്രസംഗിക്കുന്നതിനിടയിൽ തൊണ്ടയിലെ വോക്കൽ കോർഡ്‌സിലെ സൂക്ഷ്മ രക്തധമനികളിൽ ചിലത് പൊട്ടിയതിനെ തുടർന്ന് രക്തം വായിൽ നിന്നും വരുവാൻ ഇടയായി. ഡോക്ടർ ഒരു ആഴ്ചത്തെ പരിപൂർണ്ണ ശബ്ദ വിശ്രമം കർശനമായി നിർദേശിച്ചിട്ടുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You might also like