പ്രായപൂർത്തിയാകാത്തവർക്കും ദുർബ്ബലർക്കും സംരക്ഷണമേകുന്നതിന് ദൈവജന പങ്കാളിത്തം ആവശ്യം, പാപ്പാ!

0

കുട്ടികൾക്കും ബലഹീനർക്കും സംരക്ഷണമേകുകയെന്ന യത്നത്തിൽ, കാവലായിരിക്കുക, ശ്രവിക്കുക, പരിപാലിക്കുക എന്നീ ക്രിയകൾ സുപ്രധാനങ്ങളാണെന്ന് മാർപ്പാപ്പാ.

പ്രായപൂർത്തിയാകാത്തവരെയും കൂടുതൽ ബലഹീനരായവരെയും സംരക്ഷിക്കുന്നതിനായി ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സേവന കേന്ദ്രങ്ങളുടെ റോമിൽ നടന്ന പ്രഥമ ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളടങ്ങിയ നാനൂറോളം പേരുടെ ഒരു സംഘവുമായി സമ്മേളനത്തിൻറെ സമാപനദിനത്തിൽ ശനിയാഴ്ച (18/11/23) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

പ്രായപൂർത്തിയാകാത്തവരുടെയും ദുർബ്ബലരുടെയും പരിപാലനസംസ്കൃതി പരിപോഷിപ്പിക്കുന്നതിന് ഇറ്റലിയിലെ സഭ നടത്തുന്ന പരിശ്രമങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെന്ന് പാപ്പാ വിശേഷിപ്പിച്ചു. “മുറിവേറ്റ സൗന്ദര്യം. ഞാൻ നിൻറെ മുറിവ് ഉണക്കുകയും നിൻറെ വ്യാധികൾ സുഖപ്പെടുത്തുകയും ചെയ്യും” എന്ന ജെറമിയാ പ്രവാചകൻറെ പുസ്തകത്തിലെ വാക്യം വിചിന്തന പ്രമേയമായി സമ്മേള൧നം സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ മൂന്നു ക്രിയാപദങ്ങളിൽ കാവലായിരിക്കുക എന്ന ക്രിയയുടെ പൊരുൾ  മുറിവേറ്റവരുടെ വേദനയിൽ സജീവമായി പങ്കുചേരുകയും പ്രായപൂർത്തിയാകാത്തവരുടെയും ഏറ്റവും ദുർബ്ബലരായവരുടെയും സംരക്ഷണത്തിൽ മുഴുവൻ സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പാക്കുകയുമാണെന്ന് വിശദീകരിച്ചു.

You might also like