ഗ്ലോബൽ ഇന്ത്യൻ കൗൺസിലിനു തുടക്കം

0

ഡാളസ് :ഇന്ത്യൻ വംശജരായ യുവാക്കളെയും വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും സമാന ചിന്താഗതിയുള്ള പ്രമുഖ ഇൻഡ്യാക്കാരെയും ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യൻ വംശജരുടെ ശ്രുംഖലയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC Inc) ജൂലൈ 30 ന് ഇന്ത്യൻ സമയം വൈകിട്ട് 6:30 മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഔദ്യോഗികമായി സമാരംഭിക്കും.

ആഗോളതലത്തിൽ ജി ഐ സി ഇന്ത്യക്കാർ താമസിക്കുന്നിടത്തെല്ലാം ആഗോള, ദേശീയ, സംസ്ഥാന, ചാപ്റ്റർ കമ്മിറ്റികളുള്ള ഒരു നോൺ പൊളിറ്റിക്കൽ, മതേതര സംഘടനയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുമാണ്. നിരവധി ചാപ്റ്ററുകൾ ഇതിനകം രൂപീകരിച്ചിട്ടുണ്ട്, നല്ല നിലയിലുള്ള നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകൾ/ശൃംഖലകൾ ജിഐസിയുമായി അഫിലിയേറ്റ് ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാനവികതയും പൊതുനന്മയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മഹത്തായ ഓർഗനൈസേഷനായി നും, GIC യുമായി അഫിലിയേറ്റ് ചെയ്യാനും പ്രശസ്തമായ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെ GIC സ്വാഗതം ചെയ്യുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സ്ഥാപക അംഗങ്ങൾ 2022 ജൂലൈ 30 ശനിയാഴ്ച സൂം പ്ലാറ്റ്ഫോമിൽ യോഗം ചേരും. ക്ഷണിക്കപ്പെട്ട അതിഥികളെ ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീധർ നമ്പ്യാർ സ്വാഗതം ചെയ്യും, ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു അധ്യക്ഷ പ്രസംഗം നടത്തും.

യുഎസ്എയിലെ അറ്റ്ലാന്റയിലുള്ള ബഹുമാനപ്പെട്ട ഇന്ത്യൻ കോൺസൽ ജനറൽ സ്വാതി വിജയ് കുൽക്കർണി, ലോഞ്ചിംഗ് ഇവന്റ് ഉദ്ഘാടനം ചെയ്യും. മുൻ അംബാസഡർ ബഹു. പ്രദീപ് കപൂർ ജിഐസിയുടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും അതോടൊപ്പം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

പത്മഭൂഷൺ പത്മശ്രീ ഡോ. ദേവി പ്രസാദ് ഷെട്ടി, കോൺഗ്രസ്മാൻ സ്ഥാനാർഥി സന്ദീപ് ശ്രീവാസ്തവ, മുൻ അംബാസഡർ ശ്രീകുമാർ മേനോൻ, കമലേഷ് മേത്ത (ന്യൂയോർക്കിൽ നിന്നുള്ള പ്രസാധകനും വ്യവസായിയും), ഡോ. അമീർ അൽത്താഫ്, (തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണനും മനുഷ്യസ്നേഹിയും), ഡോ.ജിജ മാധവൻ ഹരിസിംഗ് . ഐപിഎസ് (റിട്ട. ഡിജിപി, കർണാടക), ഋഷിരാജ് സിംഗ് ഐപിഎസ് (റിട്ട. ഡിഐജി, കേരളം), ജേക്കബ് പുന്നൂസ് ഐപിഎസ് (റിട്ട. ഡിജിപി, കേരളം, ഡോ. ആനി പോൾ (റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ), ഡോ. എസ്.എസ്.ലാൽ (പ്രശസ്ത ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ വിദഗ്ധനും സാമൂഹിക പ്രവർത്തകനും) ഡോ. രാജ്മോഹൻ പിള്ള, (milmimmar, sl.nil.ngo), na.NX. വറുഗീസ് ഐഎഫ്എസ് (റിട്ട.), ഡോ. ടി.പി. നാരായണൻകുട്ടി, ഡോ. കുര്യൻ. കെ.തോമസ് (റിട്ട. പ്രിൻസിപ്പൽ, ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര) തുടങ്ങി നിരവധി പേർ വിശിഷ്ടാതിഥി കളായി അനുമോദനപ്രസംഗങ്ങൾ നടത്തുന്നതായിരിക്കും.

ഉദ്ഘാടന ചടങ്ങിൽ, പ്രശസ്ത ഗായിക മറീന സുമേഷ്, പ്രശസ്ത നർത്തകിയും ഇന്ത്യയുടെ സാംസ്കാരിക അംബാസഡറുമായ കലൈമാമണി വസന്ത വൈകുണ്ഠ് (ഓസ്ട്രേലിയ) തുടങ്ങിയവര് കലാപരിപാടികൾ അവതരിപ്പിക്കുന്നതായിരിക്കും. ഈ .മഹത്തായ ഉത്ഘാടനപരിപാടികൾ FB, YouTube ലൈവ് (https://youtu.be/EcURqolja6o) വഴി തത്സമയം സംപ്രേക്ഷണം ചെയ്യും.

You might also like