ഉയർന്ന തോതിൽ ഇൻസുലിൻ എടുക്കുന്നവർക്കു കാൻസറിനുള്ള സാധ്യതയെന്ന് പഠനം

0

ഉയർന്ന തോതിൽ ഇൻസുലിൻ എടുക്കുന്നവർക്കു കാൻസർ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നു പഠനത്തിൽ കണ്ടെത്തി. ‘ജമാ ഓങ്കോളജി’ യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ടൈപ്പ് 1 പ്രമേഹം ഉള്ള രോഗികളെയാണ് നിരീക്ഷിച്ചതെന്നു വിശദീകരിക്കുന്നു. പ്രതിദിന ഇൻസുലിൻ ഡോസും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധം വിലയിരുത്തി. ഇൻസുലിനെ പ്രതിരോധിക്കുന്നവർക്കു കാൻസർ സാധ്യത കൂടുതലാണെന്നും കണ്ടെത്തി.

ടൈപ്പ് 1 പ്രമേഹ രോഗികൾക്ക് അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, രക്ത സമ്മർദ നിയന്ത്രണം എന്നിവ കാന്സറിനു കാരണമാവുന്നില്ല എന്നും വ്യക്തമായി. “എന്നാൽ ഉയർന്ന ഡോസ് ഇൻസുലിൻ എടുക്കുന്നവർക്കു കാൻസർ കൂടുതലായി ഉണ്ടാവുന്നു,” ഒഹായോ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ക്ളിനിക്കൽ പ്രൊഫസർ യുവാൻജി മാവോ പറഞ്ഞു

പഠനം നടത്താൻ കാൻസർ ബാധിച്ച 1,303 ടൈപ്പ് 1 പ്രമേഹ രോഗികളുടെ 28 വർഷത്തിനിടെ സമാഹരിച്ച ഡാറ്റ പരിശോധിച്ചു. കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള അൻപതിലേറെ ഘടകങ്ങൾ പരിഗണിച്ചു: പുകവലി, മദ്യപാനം, വ്യായാമം, മരുന്നുകളുടെ ഉപയോഗം, കുടുംബ ചരിത്രം തുടങ്ങിയവ.

രോഗിയുടെ പ്രായത്തേക്കാൾ കാൻസർ സാധ്യത ഉയർന്ന പ്രതിദിന ഇൻസുലിൻ ഡോസാണ് ഉണ്ടാക്കുന്നതെന്നു കണ്ടെത്തി. പ്രമേഹരോഗികൾക്കു കാൻസർ സാധ്യത കൂടുമെന്നു മുൻ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ടൈപ്പ് 1 രോഗികൾക്ക് ബന്ധപ്പെട്ട മറ്റു ഘടകങ്ങളിൽ നിന്നുള്ള സാധ്യത പരിശോധിക്കുന്ന ആദ്യ പഠനമാണിത്.

“അഞ്ചു മുതൽ പത്തു ശതമാനം വരെയാണ് ടൈപ്പ് 1 പ്രമേഹരോഗികളുടെ എണ്ണം. ആമാശയം, കരൾ, ആഗ്നേയഗ്രന്ഥി, വൃക്കകൾ എന്നിങ്ങനെ ചില കാൻസറുകൾ ഈ വിഭാഗത്തിൽ ഈ കൂടുതലാണെന്നും അടുത്ത കാലത്തെ പഠനങ്ങൾ കണ്ടെത്തി,” മാവോ പറഞ്ഞു.

“എന്നാൽ ടൈപ്പ് 2 വിൽ അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, തുടങ്ങിയവയാണ് കാന്സറിനു കൂടുതൽ സാധ്യതയുണ്ടാക്കുന്നത്.”

You might also like