ആഗോള ക്രൈസ്തവ പ്രസ്ഥാനങ്ങൾ കൊറിയൻ സമാധാനത്തിന് ആഹ്വാനം ചെയ്തു

0

കൊറിയൻ പെനിൻസുലയുടെ സമാധാനത്തിനും അനുരഞ്ജനത്തിനും ഏകീകരണത്തിനുമുള്ള ഒരു റോഡ്‌മാപ്പിനായി അന്താരാഷ്ട്ര ക്രൈസ്തവ സമാധാന പ്രസ്ഥാനങ്ങൾ ദക്ഷിണ, ഉത്തര കൊറിയ സർക്കാരുകളോട് ആവശ്യപ്പെട്ടു. പാക്‌സ് ക്രിസ്റ്റി ഇന്റർനാഷണലിന്റെ കൊറിയൻ ബ്രാഞ്ച് ആഗസ്റ്റ് 21-ന് അതിന്റെ സ്ഥാപനം അടയാളപ്പെടുത്തുന്ന മൂന്നാം വാർഷിക പരിപാടിയിലാണ്‌ ഇതിനായുള്ള അപ്പീൽ നൽകിയത്.

കൊറിയയിൽ “സമാധാനത്തിന്റെ വിത്ത് പാകിയ” മൂന്ന് വർഷത്തെ പ്രവർത്തനമായാണ് സംഘം അതിന്റെ പ്രവർത്തനത്തെ വിശേഷിപ്പിച്ചത്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന വാർഷിക പരിപാടിയിൽ സോൾ അതിരൂപതയിലെ സഹായ മെത്രാൻ തിമോത്തി ഗ്യോങ്-ചോൻ യു പങ്കെടുക്കുകയും ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ”ഇത് വളരെ ഉയർന്ന തലത്തിലുള്ള ഒരു സംഘടനയാണ്,” നമുക്ക് ഒരുമിച്ച് നില്ക്കാൻ കഴിഞ്ഞാൽ അത് നല്ലതാണെന്നും പുരോഹിതൻ കൂട്ടിച്ചേർത്തു.

പാക്‌സ് ക്രിസ്റ്റി കൊറിയയിലെ വിദ്യാഭ്യാസ, ഗവേഷണ ഡയറക്ടർ ഫ്രാൻസിസ്കോ പാർക്ക്, ഉപദ്വീപിലെ അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷം ഉയർത്തിക്കാട്ടുകയും കൊറിയകൾ തമ്മിലുള്ള ബന്ധം കൂടുതൽ “വിദൂര”മാകുമോ എന്ന ഭയം പ്രകടിപ്പിക്കുകയും ചെയ്തു.

ഉത്തര കൊറിയയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനം തുടരുന്നതും വ്യവസ്ഥാപിതവുമാണ്. യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്‌സ് പാസാക്കിയ ഒന്നിലധികം പ്രമേയങ്ങൾ അനുസരിച്ച്, ഉത്തരകൊറിയൻ സർക്കാർ മതപരമായ പ്രവർത്തനങ്ങളെ രാഷ്ട്രീയ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നു, കാരണം അവ കിം ഇൽ-സങ്ങിന്റെയും കുടുംബത്തിന്റെയും വ്യക്തിത്വ ആരാധനയെ വെല്ലുവിളിക്കുന്നു എന്നതാണ്‌. വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയും മതത്തെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപകരണമായി കണക്കാക്കുകയും ഉത്തര കൊറിയൻ ഭരണകൂടം അതിന്റെ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഈ വാദം ഉപയോഗിക്കുകയും ചെയ്യുന്നു.

You might also like