മുഖ്യമന്ത്രിയുടെ കൂപ്പുകൈകളില്‍ കൈചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി; ശ്രദ്ധേയമായി ചിത്രം

0

ഇന്ത്യന്‍ നാവികസേനയുടെ അഭിമാനം ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗലാപുരത്തേക്ക് യാത്ര തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനില്‍കാന്തും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യാത്രയാക്കിയത്. യാത്രപറയുന്നതിനിടെ മുഖ്യമന്ത്രിയുടെ കൂപ്പുകൈകളില്‍ പ്രധാനമന്ത്രി കൈചേര്‍ത്തുപിടിച്ച ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

ഐ എന്‍ എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള സര്‍വ്വബന്ധവും പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നു.

സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക.

ഇന്നു രാവിലെ 9.30നായിരുന്നു ഐഎന്‍സ് വിക്രാന്തിന്റെ കമ്മിഷനിങ് ചടങ്ങുകള്‍. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

You might also like