കന്യാകുമാരി പള്ളിയിലെ അതിക്രമം; ഒരാൾ അറസ്റ്റിൽ
കന്യാകുമാരി: ഒക്റ്റോബർ 2 ഞായറാഴ്ച ഗാന്ധി ജയന്തി ദിനത്തിൽ കന്യാകുമാരിയിലെ ലണ്ടൻ മിഷൻ പള്ളിയിൽ ഹിന്ദു മുന്നണിയുടെ എട്ട് പ്രവർത്തകർ അനധികൃതമായി കയറി പ്രാർത്ഥന തടസ്സപ്പെടുത്തി. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞത്. സുരേഷ് (38) ആണ് അറസ്റ്റിലായത്.
ബാക്കിയുള്ള കുറ്റവാളികൾ ഇപ്പോഴും ഒളിവിലാണ്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തിൽ വീരഭാഗുപതിയിലെ ലണ്ടൻ മിഷൻ പള്ളിയിലാണ് അതിക്രമം ഉണ്ടായത്. ഹിന്ദു മുന്നണി പ്രവർത്തകർ പള്ളിയിലേക്ക് ഇരച്ചുകയറുകയും ഭക്തരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പരാതിക്കാരനായ ജയ്ബാസിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ രണ്ടിന് എട്ട് ഹിന്ദു മുന്നണി പ്രവർത്തകർക്കെതിരെ ശുചീന്ദ്രം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. അതേസമയം, എഫ്ഐആറിൽ പേരുള്ള മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.