കർണാടകയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പാസ്റ്റർക്ക്‌ അറസ്റ്റ്‌

0

ധാർവാഡ: കർണാടകയിൽ ധാർവാഡയിൽ ഇന്ത്യാ പെന്തെകോസ്ത് ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഗോപാലിനെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി മതപരിവർത്തനം നടത്തുകയാണെന്നു ആരോപിച്ചു പാസ്റ്ററെ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി.

പാസ്റ്ററെ ചോദ്യം ചെയ്ത ശേഷം, സബ് ഇൻസ്പെക്ടർ വിശ്വാസികളെയും മറ്റുചില ആളുകളെയും വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. അക്രൈസ്തവരായ ചിലർ പാസ്റ്റർ പ്രാർത്ഥിക്കാൻ വരുവാൻ നിർബന്ധിച്ചു എന്നും, വരുന്നവർക്ക് 100 രൂപാ വീതം സംഭാവനയായി നൽകാമെന്ന് പറഞ്ഞു എന്നും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും തുടർന്ന്ന്ന് വെള്ളിയാഴ്ച രാത്രി തന്നെ പാസ്റ്റർ ഗോപാലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത്‌ റിമാന്റ്‌ ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിനായി ദൈവജനം പ്രാർത്ഥിക്കുക.

You might also like