ആരാധകർക്ക് ഖത്തറിലേക്ക് രണ്ടാഴ്ചത്തെ സൗജന്യ യാത്ര, ഉദ്ഘാടന ചടങ്ങിൽ പാടാൻ അവസരം

0

ഈ വർഷത്തെ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളിൽ നിന്നുള്ള 1,600 ആരാധകരെ ഉദ്ഘാടന ചടങ്ങിൽ പാടാൻ ഖത്തറിലേക്ക് എല്ലാ ചെലവുകളും നൽകി റിക്രൂട്ട്  ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു

ആരാധകർക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും രാജ്യത്ത് തങ്ങാനും ലോകകപ്പിനെയും ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെയും കുറിച്ചുള്ള പോസിറ്റീവ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കാനും കഴിയും.

നവംബർ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിനു മുൻപുള്ള, അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഫാൻ തീം വിഭാഗമെന്ന ചടങ്ങിന്, 32 ടീമുകളിൽ നിന്നും ആരാധകർ ആവശ്യമാണ്. അവർ പ്രത്യേകമായ ഒരു ഗാനം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉദ്ഘാടന ചടങ്ങിൽ അവതരണത്തിനു തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന ആരാധകർ തങ്ങളുടെ ഫുട്ബോൾ പ്രേമം കാണിക്കുന്ന ഒരു പ്രസ്താവനയോ ചിത്രമോ ഒക്ടോബർ 10നുള്ളിൽ അയയ്ക്കണം.

You might also like