മുംബൈയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം : 2 പേർക്ക് പരിക്ക്

0

മുംബൈ: സിനിമാ മേഖലിയിലെ മയക്കുമരുന്ന് ഉപയോഗവും വിതരണവും അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഉദ്യോഗസ്ഥ സംഘത്തിനു നേരെ ആക്രമണം. മുംബൈയിലെ ഗോരേഗാവിലെ മയക്കുമരുന്ന് വിതരണക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധക്കിടെയാണ് ആക്രമണമുണ്ടായത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതത്വത്തിലായിരുന്നു പരിശോധന. 60തോളം പേർ ചേർന്ന് ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വീടിനു സമീപത്തു നിന്നും മയക്കുമരുന്ന് വിതരണക്കാരനായ കാരി മെൻഡിസ് എന്ന 20 കാരനെ തടഞ്ഞുനിർത്തി പരിശോധിച്ചതിൽ നിന്നും നിരോധിത മരുന്നായ എൽഎസ്ഡി കണ്ടെടുത്തു. പ്രതിയെ കസ്്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപമുണ്ടായിരുന്നവർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇതോടെ മുംബൈയിലെ സബർബൻ ഗോറെഗാവ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം സംഭവസ്ഥലത്തെത്തി ജനക്കൂട്ടത്തെ നേരിട്ടു. സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനു മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

You might also like