കോവിഡ്​ വ്യാപനം മോശമായ അവസ്​ഥയിലേക്ക് -സുപ്രീംകോടതി​

0

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം അ​ത്യ​ന്തം മോ​ശ​മാ​യ അ​വ​സ്​​ഥ​യി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണെ​ന്നും കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ നേ​രി​ടാ​ൻ സു​സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്.

ഡ​ൽ​ഹി, മ​ഹാ​രാ​ഷ്​​്ട്ര, ഗു​ജ​റാ​ത്ത്, അ​സം എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ കോ​വി​ഡ്​ കേ​സു​ക​ളു​ടെ ത​ൽ​സ്​​ഥി​തി​യും അ​ത്​ നേ​രി​ടാ​ൻ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും വ്യ​ക്ത​മാ​ക്കി റി​പ്പോ​ർ​ട്ട്​ ര​ണ്ടു ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കാ​ൻ ജ​സ്​​റ്റി​സ്​ അ​ശോ​ക്​ ഭൂ​ഷ​ൺ അ​ധ്യ​ക്ഷ​നാ​യ ​ബെ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ടു.

സ്​​ഥി​തി​ഗ​തി മോ​ശ​മാ​കു​ന്ന​തി​നാ​ൽ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ. സു​ഭാ​ഷ്​ റെ​ഡ്ഡി,എം.​ആ​ർ. ഷാ ​എ​ന്നി​വ​രു​മ​ട​ങ്ങു​ന്ന ബെ​ഞ്ച്​ വി​ശ​ദീ​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്​​ച കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കും. ദി​നേ​ന 380 കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ സം​സ്​​കാ​ര​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഐ.​സി.​യു ഉ​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ​യും ബെ​ഡു​ക​ളു​ടെ​യും എ​ണ്ണം കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്നും ഡ​ൽ​ഹി സ​ർ​ക്കാ​ർ ബോ​ധി​പ്പി​ച്ചു.

ഘോ​ഷ​യാ​ത്ര​ക​ൾ​ക്കും വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യ​തി​ന്​ ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റി​നെ ജ​സ്​​റ്റി​സ്​ എം.​ആ​ർ ഷാ ​വി​മ​ർ​ശി​ച്ചു.

You might also like