സംഘപരിവാറിന്റെ ക്രിസ്തുമസ് വിരുന്നിലേക്ക് ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാര്‍ക്ക് ക്ഷണം

0

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ക്രൈസ്തവ പുരോഹിതന്‍മാരെയും ബിഷപ്പുമാരെയും ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചുകൊണ്ട് സംഘപരിവാര്‍. പരിവാര്‍ സംഘടനയായ രാഷ്ട്രീയ ക്രിസ്ത്യന്‍ മഞ്ചാണ് പരിപാടിയുടെ സംഘാടകര്‍. വെളളിയാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ന്യുനപക്ഷ കാര്യ മന്ത്രി ജോണ്‍ ബിര്‍ളയുടെ നേതൃത്വത്തില്‍ മറ്റൊരു ക്രിസ്തുമസ് വിരുന്നും മേഘാലയ ഹൗസില്‍ സംഘടിപ്പിക്കുന്നുണ്ട്.

ചരിത്രത്തിലാദ്യമായാണ് സംഘപരിവാര്‍ നേരിട്ട് ഒരു ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിക്കുന്നതും അതിനായി എല്ലാ ക്രൈസ്തവ പുരോഹിതന്‍മാരെയും ക്ഷണിക്കുന്നതും ഇതാദ്യമാണ്. മധ്യപ്രദേശ്, യു പി തുടങ്ങിയ സംസ്ഥാനങ്ങളിലെയും ജമ്മു കാശ്മീരിലെ ക്രൈസ്തവ പുരോഹിതന്‍മാരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

ക്രൈസ്തവ സമുദായത്തെ പ്രീണിപ്പിക്കുന്ന എന്ന തലത്തിലേക്ക് ബി ജെ പിയും സംഘപരിവാറും നീങ്ങിയിരിക്കുന്നത് തന്ത്രപരമായ രാഷ്ട്രീയ നീക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ക്രൈസ്തവ സഭകളെ അനുകൂലമാക്കി നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കം കേരളം, ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ വലിയ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ തങ്ങളെ സഹായിക്കുമെന്നാണ് ബി ജെപി കരുതുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ വരവോടെ ബി ജെ പിയുമായി അടുത്ത് നിന്നാല്‍ കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച് ക്രൈസ്തവ സഭകള്‍ ബോധവാന്‍മാരായി കഴിഞ്ഞെന്നാണ് ഒരു പ്രമുഖ ആര്‍ എസ് എസ് നേതാവ് ഇതിനെക്കുറിച്ച് പറഞ്ഞത്.

You might also like