കർണാടകയിൽ കത്തോലിക്ക പള്ളിക്ക് നേരെ ആക്രമണം

0

മൈസൂർ: ഏതാനും വർഷങ്ങൾക്കു മുമ്പ് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച പള്ളിക്ക് നേരെയുണ്ടായ ആക്രമണം ഇപ്പോൾ വീണ്ടും കർണാടകയിൽ അലയടിച്ചു. മൈസൂർ ജില്ലയിലെ പിരിയാപട്ടണത്ത് ഗോണികൊപ്പ റോഡിലുള്ള സെന്റ് മേരീസ് പള്ളിയിൽ അതിക്രമിച്ചുകയറിയ ചില അക്രമികൾ ബാല യേശുവിന്റെ പ്രതിമ തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും മൈക്കും സ്പീക്കറും മോഷ്ടിക്കുകയും ചെയ്ത സംഭവം ചൊവ്വാഴ്ചയാണ് നടന്നത്. അലങ്കാരപ്പണികൾ ഘടിപ്പിച്ച ചില്ലുകൾ എല്ലായിടത്തും വലിച്ചെറിഞ്ഞ അക്രമികൾ പള്ളിക്ക് പുറത്തുള്ള പൂച്ചട്ടികൾ നശിപ്പിച്ചു.

രാവിലെ ആരാധന കഴിഞ്ഞ് പള്ളിയിലെ ഫാദർ ജോൺ പോൾ മൈസൂരിലേക്ക് ഡ്യൂട്ടിക്ക് പോയിരുന്നു, ചർച്ചിൽ ജോലി ചെയ്യുന്ന സ്ത്രീയും അവധിക്ക് നാട്ടിലേക്ക് പോയിരുന്നു. വൈകിട്ട് ആറോടെ പള്ളിയിലെ രാജണ്ണ എന്ന ഉദ്യോഗസ്ഥൻ ലൈറ്റ് ഇടാൻ എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്.

ക്രിസ്മസിനോടനുബന്ധിച്ച് പള്ളിക്കകത്ത് പ്രത്യേകം നിർമിച്ചിരുന്ന തൊട്ടിലുകളും യേശുവിന്റെ വിഗ്രഹവും പിൻവാതിലിലൂടെ അകത്ത് കടന്ന അക്രമികൾ തകർത്തു. ബാല യേശുവിന്റെ പ്രതിമയുടെ അലങ്കാരത്തിനും
ഘടിപ്പിച്ച ചില്ല് ഉരുപ്പടികളും എല്ലായിടത്തും വലിച്ചെറിഞ്ഞിട്ടുണ്ട്. പള്ളിക്ക് പുറത്ത് കെട്ടിയിരുന്ന പൂച്ചട്ടികൾ കേടുവരുത്തിയതിന് പുറമെ മൂന്ന് പണപ്പെട്ടികളും മോഷ്ടിച്ചു. പള്ളിയിലെ ഫാദർ ജൻപോൾ പിരിയാപട്ടണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്‌.

വാർത്ത പാസ്റ്റർ: ഫ്രെഡി പി സി കൂർഗ്

You might also like