കർണാടകയിൽ മതപരിവർത്തനം ആരോപിച്ചു രണ്ടു സ്ഥലത്ത് പാസ്റ്റർമാരുടെ മേൽ കേസ്‌ രജിസ്റ്റർ ചെയ്തു

0

മൈസൂർ: ഹുൺസൂർലെ ശേഖിന ചർച്ചിൻ്റെ അസിസ്റ്റൻ്റ് പാസ്റ്റർ പ്രതാപ് രണ്ടു വിശ്വാസികളും ഹുണസൂർ താലൂക്കിലെ ഗോവിന്ദ ഹള്ളി ഗ്രാമത്തിൽ ഒരു വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥന നടത്തി കൊണ്ടിരിക്കെ നൂറോളം ബജ്റംഗ്ദൾ പ്രവർത്തകർ കയറി വന്നു പ്രാർത്ഥന തടസ്സപ്പെടുത്തുകയും പാസ്റ്ററേയും കൂടെ ഉണ്ടായിരുന്ന സഹോദരങ്ങളെയും ദേഹോപദ്രവം ചെയ്യുകയും അസഭ്യ വാക്കുകൾ ഉപയോഗിച്ച് ഭീഷണി പെടുത്തുകയും ചെയ്ത ശേഷം 3 പേരെയും പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിന്മേൽ കേസ് ചാർജ് ചെയ്തു പാസ്റ്റർ പ്രമോദിനും രണ്ട്‌ സഹോദരങ്ങൾക്കും നേരേ കേസ്സ്‌ ർജ്ജിസ്റ്റർ ചെയ്തു. പാസ്റ്റർക്ക്‌ പ്രായമായതിനാൽ രാത്രി ഒരു മണിക്ക് വിട്ടയച്ച് രാവിലെ സ്റ്റേഷനിൽ വന്നു ഹാജരാകാൻ പറയുയുമാണ്‌ ചെയ്തത്‌.

അതേ സമയം മണ്ഡ്യ ഡിസ്ട്രിക്കിലെ കെ ആർ എസിലെ ഐ പി സി സഭയുടെ പാസ്റ്റർ ആയ കുചെലയ്യ ഗ്രാമത്തിലെ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥിക്കാൻ പോയപ്പോൾ ഒരു കൂട്ടം ആർ എസ് എസ് പ്രവർത്തകർ കടന്നു വന്നു തന്നെ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തു. തുടർന്നു പോലീസിൽ ആർ എസ് എസ് പ്രവർത്തകർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി FIR രജിസ്‌റ്റർ ചെയ്തു, ഇപ്പോൾ പാസ്റ്റർന് മുൻകൂർ ജാമ്യം എടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

വാർത്ത: പാസ്റ്റർ ഫ്രെഡി പി സി കൂർഗ്

You might also like