മതപരിവർത്തനം ആരോപിച്ചു കർണാടകയിൽ സഭാ ആരാധന തടഞ്ഞു

0

കൂർഗ്: കുശാലനഗർ ടൗൺ ഐപിസി ചർച്ചിൽ പാസ്റ്റർ രവി ജോൺ ആരാധന നടത്തിക്കൊണ്ടിരിക്കെ നൂറോളം ബജ്റംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചു കയറി വന്നു ആരാധന തടസ്സപ്പെടുത്തുകയും ബജ്റംഗ്ദൾകാരുടെ പരാതി അടിസ്ഥാനത്തിൽ പാസ്റ്റർനെയും കൂടെ ഉണ്ടായിരുന്ന നൂറിൽ കൂടുതൽ സഹോദരി സഹോദരങ്ങളെയും പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി എല്ലാവരെയും ചോദ്യം ചെയ്യുകയും ചെയ്തു.

കൊടഗു പ്രൊട്ടസ്റ്റഡ് ചർച്ചസ് അസോസിയേഷൻ അധ്യക്ഷനായ പാസ്റ്റർ ഫ്രഡി കൂർഗ് സെക്രട്ടറി പാസ്റ്റർ അബ്രഹാം കോശിയും സഹപ്രവർത്തകരും ഫെലോഷിപ്പിന്റെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് തിമ്മയ്യ സംഭവ സ്ഥലത്ത് എത്തുകയും കുശാലനഗർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിനേ കാണുകയും ചെയ്തു. വൈകുന്നേരം 4 മണിയോടെ എല്ലാരുടെയും സ്റ്റേറ്റ്മെൻറ് എഴുതി വാങ്ങിയ ശേഷം പാസ്റ്ററിനെയും കൂട്ടു വിശ്വാസികളെയും വിട്ടയച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ആരാധന നടത്തുവാൻ അനുവദിക്കുകയില്ല എന്നാണ്‌ ഇപ്പോൾ പറഞ്ഞിരിക്കുന്നത്‌.

വാർത്ത :പാസ്റ്റർ ഫ്രെഡി പി സി കൂർഗ്

You might also like