കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നല്‍കരുത്: കര്‍ദ്ദിനാള്‍ ക്‌ളീമിസ് ബാവ

0

കക്കുകളി നാടകത്തിനെതിരെ മലങ്കര സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളീമീസ്. നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെറുപ്പിന്റെ വക്താക്കളാണ് ഈ നാടകം കളിക്കണമെന്നാവശ്യപ്പെടുന്നത്. സര്‍ക്കാരും പാര്‍ട്ടികളും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും കര്‍ദ്ദിനാള്‍ ക്‌ളീമിസ് ബാവ ആവശ്യപ്പെട്ടു.

പ്രമുഖ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി.കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ‘കക്കുകളി’ നാടകത്തില്‍ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ആലപ്പുഴിലെ നെയ്തല്‍ സംഘം എന്ന നാടക സംഘമാണ് ഇതിന്റെ അവതരണത്തിന് പിന്നില്‍.

ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തില്‍ ഈ നാടകം അവതരിപ്പിച്ചതോടെയാണ് വിവാദമായത് ഇതേ തുടര്‍ന്ന് നിരവധി ക്രൈസ്തവ വിഭാഗങ്ങള്‍ ഈ അവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
You might also like